ഡൽഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗി കമായി നിർണയിക്കാനുള്ള സെൻസസ് 2025ൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട് റിപ്പോർട്ട് പുറത്തു വരുന്നു. പക്ഷെ ഉറപ്പ് ഇനിയും ഉണ്ടായിട്ടില്ല. 2011 വരെ കൃത്യമായി എല്ലാ പതിറ്റാണ്ടിലും നടന്നു വന്നിരുന്ന പ്രക്രിയ ആയിരുന്നു ജനസംഖ്യാ കണക്കെടുപ്പ്. പക്ഷെ 2021-ൽ നടന്നില്ല കോവിഡ് എന്ന പേരിൽ സെൻസസ് നീട്ടി വയ്ക്കുകയായിരുന്നു. മുഖത്ത് മാസ്ക്ക് വയ്ക്കണമെന്ന നിർബന്ധമൊക്കെ കോവിഡ് ഉണ്ടായിരുന്ന 2021 ൽ തന്നെ പോയെങ്കിലും കുതിച്ചു കയറുന്ന ഡിജിറ്റൽ ഭാരതത്തിൽ സെൻസസ് നടപടികൾ തുടങ്ങാൻ കോവിഡ് ഒക്കെ മാറി മൂന്ന് കൊല്ലം കഴിഞ്ഞിട്ടും ഇനിയും സാധിച്ചിട്ടില്ല. 2021 ൽ ആരംഭിക്കേണ്ടിയിരുന്ന സെൻസസാണ് നാല് വർ ഷം വൈകി ആരംഭിക്കുന്നത് എന്ന് പോലും കണക്കാക്കാതെ തട്ടിമുട്ടിയാണ് നടപടി. നീങ്ങുന്നത്.. കണക്കെടുപ്പ് പൂ ർത്തിയാക്കി വിവരങ്ങൾ 2026ൽ പ്രസിദ്ധീകരി ക്കുമെന്നാണ് ആരോ തരുന്ന വിവരം.
കോവിഡ് അടുക്കമുള്ള പ്രതിസന്ധികളാണ് സെൻസസ് വൈകാൻ കാരണമായത് എന്ന് ഇടയ്ക്കിടെ ന്യായീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ.
അതേ സമയം ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് സൂചന. കോൺഗ്രസ് ഉൾപ്പെടെ ബിജെപി ഒഴികെ മറ്റെല്ലാ പാർട്ടികളും എന്തിനേരേ ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎയിലെ ഘടകകക്ഷികൾ ജാതി സെൻസസ് വേണമെന്ന ആവ ശ്യം ഉന്നയിച്ചിരുന്നു. കാരണം ദളിത്, പിന്നാക്ക, ന്യൂനപക്ഷങ്ങളാണ് ജനസംഖ്യയിൽ പകുതിയിലധികം. ലോകത്തിലെ ദാരിദ്യ നിശ്ചയ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഇടം പിടിച്ച ഭാരതത്തിൽ, അതിൽ മഹാഭൂരിപക്ഷവും ജാതീയമായ വേർതിരിവുകൾ നേരിടുന്നവരാണ് എന്ന് ലോകാരോഗ്യ സംഘടന വരെ കണക്ക് കൂട്ടുന്നു. അത് പുറംലോകമറിയും എന്ന ഭീതി ബിജെപി സർക്കാരിനുണ്ട്. അതു കൊണ്ട് ജാതി സെൻസസിനെ എങ്ങനെ ഒഴിവാക്കാമെന്ന ആലോചനയിലാണ് ബിജെപി. ഹിന്ദുത്വ എന്ന പേരിൽ ദളിതരേയും പിന്നാക്ക വിഭാഗങ്ങളെയും മതകീയമായി കൈപ്പിടിയിലാക്കാനുള്ള ശ്രമമാണ് ബിജെപി രാഷ്ട്രീയം. അതിൽ ജാതി സെൻസസ് നടത്തിയാൽ സ്വാതന്ത്ര്യ സമര കാലത്തും തുടർന്നും വന്ന നിലപാടുകളിലൂടെ കോൺഗ്രസ് സർക്കാരുകൾ ഇല്ലാതാക്കി വന്ന ദാരിദ്യം ജാതിവ്യവസ്ഥകളുടെ പേരിൽ ഇപ്പോൾ വീണ്ടും വർധിച്ചതായ വിവരം പുറത്തു വരുമെന്ന് ബിജെപി ഭയപ്പെടുന്നു. അതിനാൽ സെൻസസിൽ ജാതി കോളം ഒഴിവാകുകയും പകരം
മതം അടിസ്ഥാനപ്പെടുത്താനുള്ള കോളം മാത്രം നിലനിർത്താനും ആണ് നീക്കം. ജാതി രേഖപ്പെടുത്തുകയില്ല. സെൻസസിന് പിന്നാലെ ലോക്സഭാ മണ്ഡല ങ്ങളുടെ പുനർനിർണയവും നടത്താൻ തിരക്കിട്ട നീക്കവുമുണ്ട്. സെൻസസ് പൂർത്തിയാക്കിയാൽ ഉടൻ ജനസംഖ്യ അനുപാതം മറയാക്കി മണ്ഡല പുനക്രമീകരണം നടത്തി 2029 ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. മണ്ഡലം വിഭജനം 2028-ഓടെ പൂർത്തിയാകുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സർക്കാർ ഇക്കാര്യം ഔദ്യോഗി കമായി പ്രഖ്യാപിക്കുകയോ സെൻസസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുകയോ ചെ യ്‌തിട്ടില്ല എന്നതാണ് തമാശ. ഡിജിറ്റൽ ഭാരതത്തിൽ ഇതാണവസ്ഥ.
Afraid to touch caste, Haste to preach religion, rush to cut constituency, move to sign census.